Menu

സങ്കീർത്തനങ്ങൾ 133

IRV

1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! 2 അത്, വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്‍റെ താടിയിലേക്ക്, ഒഴുകുന്ന അവന്‍റെ തലയിലെ വിശേഷതൈലം പോലെയും 3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലയോ യഹോവ തന്‍റെ അനുഗ്രഹവും ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.

Everything we make is available for free because of a generous community of supporters.

Donate