Menu

സങ്കീർത്തനങ്ങൾ 67

IRV

1 ദൈവം നമ്മളോട് കൃപ ചെയ്തു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; കർത്താവ് തന്‍റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ. 2 അങ്ങേയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും അറിയേണ്ടതിന് തന്നെ. 3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും. 4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ. 5 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും. 6 ഭൂമി അതിന്‍റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. 7 ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.

Everything we make is available for free because of a generous community of supporters.

Donate