Menu

സങ്കീർത്തനങ്ങൾ 114

IRV

1 യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ 2 യെഹൂദാ കർത്താവിന്‍റെ വിശുദ്ധമന്ദിരവും യിസ്രായേൽ കർത്താവിന്‍റെ ആധിപത്യദേശവുമായിത്തീർന്നു. 3 സമുദ്രം അത് കണ്ടു ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. 4 പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. 5 സമുദ്രമേ, നീ ഓടുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? 6 പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്? 7 ഭൂമിയേ, നീ കർത്താവിന്‍റെ സന്നിധിയിൽ, യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്കുക. 8 അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

Everything we make is available for free because of a generous community of supporters.

Donate